കര്‍ണ്ണാടകയില്‍ കൊറോണ സ്ഥിരീകരിച്ച 2 മലയാളികളെയും പാര്‍പ്പിച്ചിരിക്കുന്നത് ബെംഗളൂരുവില്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, March 23, 2020

ബെംഗളൂരു: ദുബായില്‍ നിന്ന് കര്‍ണാടയിലെത്തിയ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2 മലയാളികളെയും പാര്‍പ്പിച്ചിരിക്കുന്നത് ബെംഗളൂരുവിലാണ്.

ദുബായില്‍ നിന്നെത്തിയ ഇരുവരെയും കൊറോണ രോഗ ലക്ഷണങ്ങളോടു കൂടി തന്നെയാണ് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 46കാരനായ കാസര്‍കോട് സ്വദേശി മൈസൂരിലും 22കാരനായ കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിലുമാണ് ഐസൊലേഷനില്‍ കഴിയുന്നതെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചത്. നിലവില്‍ 33 പേര്‍ക്കാണ് കര്‍ണാടയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, കാസര്‍കോടുവച്ച് കൊറോണ സ്ഥിരീകരിച്ച ഒരു വ്യക്തി കര്‍ണാടയിലുടനീളം സഞ്ചരിച്ചതായി സൂചിപ്പിക്കുന്ന ഒരു റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിടുന്നുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

×