ടൊവിനോ തോമസ് നായകനായ 'കല്‍ക്കി' ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ ഗോവിന്ദിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ധീരജ് ഡെന്നി നായക നിരയിലേക്കെത്തുന്ന 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്' ചലചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
/sathyam/media/post_attachments/l5QvuTeucNvRHjWUEgIy.jpg)
യുവതാരം ആന്റണി പെപ്പേയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രഖ്യാപനം മുതല്‍ സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രമാണ് 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്'.
ഗ്രാമ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡിക്കും സസ്പന്‍സ് ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നു. നേരത്തെ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു
ഫസ്റ്റ് പേജ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശരത് ജി മോഹന്‍ ആണ്. എഡിറ്റിങ് റെക്സണ്‍ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും നിര്‍വഹിച്ചിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us