New Update
തമിഴ് സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാര്‍ത്തിക് നരേന്റെ ‘നരകാസുരന്‍’.ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം സോണി ലിവില്‍ ഓഗസ്റ്റ് 13നാണ് റിലീസ് ചെയ്യുന്നത്.
Advertisment
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ചിത്രമാണ് നരകാസുരന്‍. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.സുന്ദീപ് കിഷന്‍, ആത്‍മിക എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത്ത് സാരംഗ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.ലക്ഷ്മൺ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്.