ദമ്മാം : നിക്കോട്ടിൻ സൗദി അറേബ്യ, അൽ മുസൈൻ കോൺട്രാ ക്ടിങ് കമ്പനി, കോമി സേഫ്റ്റി എന്നീ പ്രമുഖ കമ്പനികളെ മുഖ്യ സ്പോണ്സർമാരാക്കിക്കൊണ്ട് കാസറഗോഡ് ഡിസ്ട്രിക്ട് സോ ഷ്യൽ ഫോറം (കെ ഡി എസ് എഫ്) ദമ്മാം കമ്മിറ്റി സംഘടിപ്പി ക്കുന്ന കാസറഗോഡ് സോക്കർ ലീഗ് 2019 ന് വർണാഭമായ തുടക്കം.
/sathyam/media/post_attachments/mgshWfudXq3pB7EFLh89.jpg)
ജൂൺ 27 വ്യാഴാഴ്ച രാത്രി സിഹാത്തിലെ അൽ ദാന സ്റ്റേഡിയ ത്തിൽ കെ ഡി എസ് എഫ് സെൻട്രൽ കമ്മിറ്റി സീനിയർ അഡ്വൈ സറി അംഗം അബ്ദുൽ ഖാദർ ചെങ്കള കിക്കോഫ് നിർവഹിച്ചു, മുഖ്യ സ്പോണ്സർമാരായ നിക്കോട്ടിനെ പ്രതിനിധീകരിച് നവാസ് അണങ്കൂറും,അൽ മുസൈൻ കോൺട്രാക്ടിങ് കമ്പനിയെ പ്രതിനിധീകരിച് സക്കറിയയും, കോമി സേഫ്റ്റിയെ പ്രതിനിധീ കരിച് സലാമും ചടങ്ങിൽ സംബന്ധിച്ചു. മത്സരത്തിൽ പങ്കെടുക്കു ന്ന എട്ട് ട്ടീം സ്പോണ്സർമാരെയും താരലേലത്തിൽ ഏറ്റവും വില യേറിയ താരങ്ങളായ സിനാൻ പൈക്ക, മഖ്‌ദൂം മൊഗ്രാൽ എന്നിവ രേയും മൊമെൻറ്റോ നൽകി ആദരിച്ചു.
ജനറൽ സെക്രെട്ടറി ബഷീർ ഉപ്പള സ്വാഗതവും ഓർഗനൈസിങ് സെക്രെട്ടറി ജംഷാദ് മൊഗ്രാൽ നന്ദിയും പറഞ്ഞ ചടങ്ങിൽ ഷാഫി ചെടേക്കാൽ, ഖാദർ അണങ്കൂർ, സാജു തെരുവത്ത്, ഹനീഫ് തെക്കി ൽ, ഹകീം തെക്കിൽ, മുഹമ്മദ് ദെലിക്കുക്കു, എ ബി മുഹമ്മദ്, അറ ഫാത്ത് ചെംനാട്, ഡോക്ടർ സയ്ദ് അഷ്‌റഫ്, ഹാരിസ് പടുപ്പിൽ, ആമി കോപ എന്നിവർ സംബന്ധിച്ചു.
ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ റഹ്‌മാൻ സിഹാത്, ഇന്നു കോടിയാൽ, ഖലീൽ പൈവെളിഗെ, ഇസ്മായിൽ, അൻസിഫ് പെർ ള, ഫസൽ ചെടേക്കാൽ, നൗഫൽ പുത്തൂർ, ജാവിദ് ചൂരി, ജംഷി റൂബി, നസീർ ഉദ്യാവർ, നാസിർ ചേരൽ എന്നിവർ കാര്യ പരിപാ ടികൾ നിയന്ത്രിച്ചു.
തിങ്ങി നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിക്കൊണ്ട് വാശിയേറിയ ആദ്യ ലീഗ് മത്സരത്തിൽ സുൽഫെക്ക്സ് മറ്റർസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബദർ റബീ ഗ്രൂപ്പിനെ പരാജയപ്പെടുത്തി, അവ ശേഷിക്കുന്ന ലീഗ് മത്സരങ്ങളും രണ്ടു സെമി ഫൈനൽ മത്സരങ്ങളും ഫൈനൽ മത്സരവും ജൂലൈ 4 വ്യാഴാഴ്ച സിഹാത്തിലെ അൽ ദാന സ്റ്റേഡിയത്തിൽ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us