/sathyam/media/post_attachments/B1n6BeQidUvHN3nbQUTk.jpg)
ഷാർജ: കാസർഗോഡ് യൂത്ത് വിംഗ് ഷാർജയുടെ മികച്ച സാമൂഹ്യ പ്രവർത്തകർക്ക് യുഎഇയിലും കേരളത്തിലുമായി നൽകുന്ന കാസർക്കോട് ഡിസിസി ജനറൽ സെക്രട്ടറിയായ തച്ചങ്ങാട് ബാലക്യഷ്ണൻ സ്മാരക അവാർഡിന് യുഎഇയിൽ നിന്ന് ഇൻകാസ് ഷാർജ പ്രസിഡണ്ട് അഡ്വ. വൈ എ റഹീമും സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനും, ഗ്രാമസഭ അംഗവുമായ കാസാഗോഡ് സ്വദേശി സി ക്യഷ്ണകുമാർ മീങ്ങോത്തും അർഹരായി.
യുഎഇയിൽ വിവിധ സംഘടനകളുടെ സാരഥ്യം വഹിക്കുന്ന അഡ്വ. വൈഎ റഹീം സാമൂഹ്യ കലാ സംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ചുവരുന്നു.
കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും മാത്യകാ പരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.
സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവമായി ഇടപെടുകയും ജീവിതം സാമുഹ്യ പ്രവർത്തനത്തിനായി നീക്കി വെക്കുകയും ചെയ്ത പൊതുപ്രവർത്തകനാണ് കാസർഗോഡ് മീങ്ങോത്ത് സ്വദേശിയായ ക്യഷ്ണകുമാർ.
വീടും ഭൂമിയും കുടിവെള്ളമില്ലാത്തവർക്ക് അവ ലഭ്യമാക്കുന്നതിനും നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം എത്തിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സർക്കാരിൽ നിന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ക്യഷ്ണകുമാർ നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണ്. നിലവിൽ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് മെംബറും കോൺഗ്രസ്സ് പുല്ലുർ പെരിയ മണ്ഡലം വൈസ് പ്രസിഡന്റുമാണ്.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ പിറ്റി തോമസ് എംഎല്‍എ അവാർഡ് പ്രഖ്യാപിച്ചു. ചടങ്ങിൽ ടികെ സുധാകരൻ, കെപിസിസി സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, ഹസൈനാർ പടന്നക്കാട്, പ്രവസി കോൺഗ്രസ് ജില്ല പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, പുല്ലൂർ പെരിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് സികെ അരവിന്ദൻ, യൂത്ത് വിങ്ങ് പ്രവർത്തകരായ രത്നാകരൻ പുല്ലൂർ, ദീപു കല്യോട്ട് തുടങ്ങിയവർ പങ്കെടുത്തു.
അവാർഡ് ജേതാക്കളെ ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നനക്കൻ മുഹമ്മദലി അഭിനന്ദിച്ചു. യുഎഇയിൽ കോവിഡ് റിപ്പോർട്ട് ചെയ്യ്തതത് മുതൽ അഡ്വ. വൈഎ റഹീം നടത്തി കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്നും, ഈ അവാർഡ് ലഭിച്ചതിൽ യുഎഇയിലെ മുഴുവൻ ഇൻകാസ് പ്രവർത്തകരും അദിമാനിക്കുന്നതായി ഇൻകാസ് ജനറൽ സിക്രട്ടറി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us