പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന് കാസർകോട് കേന്ദ്ര സർവകലാശാല

New Update

publive-image

Advertisment

കാസർകോട്: പ്രകോപനപരമായതോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന് കാസർകോട് കേന്ദ്ര സർവകലാശാല. ഇക്കാര്യം വ്യക്തമാക്കി ഫാക്കൽറ്റി അംഗങ്ങൾ അടക്കമുള്ള ജീവനക്കാർക്ക് സർക്കുലർ നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു. വൈസ് ചാൻസിലർ പ്രൊ. എച്ച് വെങ്കിടേശ്വർലുവിന്റെ അംഗീകാരത്തോടെയാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ ഒരു അധ്യാപകന്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച സംഭവത്തെ തുടര്‍ന്നാണ് സര്‍വകലാശാല ഉന്നതാധികാര സമിതി പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.

Advertisment