New Update
/sathyam/media/post_attachments/Ha7uSwVXgNCfgixz6rrb.jpg)
തിരുവനന്തപുരം: കാസർഗോഡ് അതിർത്തിയിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാൻ നീക്കം നടക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. ഇല്ലാത്ത കാര്യം എങ്ങനെ വാർത്തയാക്കാം എന്നതിൻ്റെ ഉത്തമഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിർത്തിയിലെ ഏതെങ്കിലും ഗ്രാമത്തിൻ്റെ പേര് മാറ്റുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചിട്ട് പോലുമില്ല.
Advertisment
എങ്ങനെയാണ് ഇങ്ങനെയുള്ള വാർത്ത വരുന്നത് എന്നറിയില്ല. ഇത്തരമൊരു കാര്യം ആശ്ചര്യകരമാണ്. നമ്മുടെ നാട്ടിൽ അനാവശ്യ പ്രശ്നം സൃഷ്ടിക്കാനുള്ള എന്തോ ഗൂഢ ഉദ്ദേശത്തിൻ്റെ ഭാഗമായിട്ടാവാം അത്തരം വാർത്ത പ്രചരിക്കുന്നത്. ഈ വിഷയത്തിൽ ഒരു കത്തും തനിക്ക് കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us