ഹണിട്രാപ്പ്: ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

New Update

publive-image

കാസര്‍കോട്: ഹണിട്രാപ്പ് കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മേല്‍പ്പറമ്പ് സ്വദേശി ഉമര്‍, ഭാര്യ ഫാത്തിമ, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍, സാജിത എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്. കൊച്ചി സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് നാലുപേരും പിടിയിലായത്. ഇതില്‍ സാജിത നേരത്തെയും സമാനകേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.

Advertisment

കൊച്ചി കടവന്ത്ര സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് പ്രതികളെ ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്. ഇയാളുടെ 3.75 ലക്ഷം രൂപയും സ്വർണവും പ്രതികള്‍ തട്ടിയെടുത്തിരുന്നു. മിസ്ഡ് കോളിലൂടെയാണ് പ്രതികളിലൊരാളായ സാജിദ വ്യാപാരിയെ വലയിലാക്കിയത്.

തുടര്‍ന്ന് ഓഗസ്റ്റ് രണ്ടാം തീയതി കൊച്ചി സ്വദേശിയെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് ഇവരുടെ കിടപ്പറരംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment