ഉദുമയില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തടക്കം നിരവധി പേര്‍ പീഡിപ്പിച്ചതായി പരാതി; ആകെ 18 കേസുകള്‍

New Update

publive-image

കാസര്‍കോട്: ഉദുമയില്‍ യുവതിയെ നിരവധിപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് 13 കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നേരത്തെ അഞ്ച് കേസുകള്‍ എടുത്തിരുന്നു. ഇതോടെ യുവതിയുടെ പരാതിയില്‍ ആകെ 18 കേസുകള്‍ എടുത്തു.

Advertisment

ഭര്‍ത്താവിന്റെ സുഹൃത്തടക്കം ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി. 2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് തന്നെ ചിലര്‍ ഉപദ്രവിച്ചതായും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതി പറയുന്നു.

Advertisment