ഭാരത് ജോഡോ യാത്രയിൽ പ്രതീക്ഷയർപ്പിച്ചു കെ സി ഉമ്മർ ഹാജി ഇനി കോൺഗ്രസിനൊപ്പം; മൊറയൂരിൽ കോൺഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മൊറയൂർ:- ഒഴുകൂർ കളത്തിൽപ്പറമ്പ് സ്വദേശി താഴത്തിയിൽ കെ സി ഉമ്മർ ഹാജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ നിറഞ്ഞ സാന്നിധ്യമായ നിസ്വാർത്ഥമായ പൊതുപ്രവർത്തനകൻ കൂടിയാണ് കെസി ഉമ്മർ ഹാജി. ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന ജാഥക്ക് കളത്തിപ്പറമ്പിൽ വെച്ച് നടന്ന സ്വീകരണ പരിപാടിയിലാണ് ഉമ്മർ ഹാജി കോൺഗ്രസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

Advertisment

കെപിസിസി മെമ്പർ സക്കീർ പുല്ലാര ചടങ്ങിൽ വെച്ച് കെ സി ഉമ്മർ ഹാജിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്രയിൽ ആകൃഷ്ടനായും രാജ്യത്തിൻറെ പ്രതാപവും ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാൻ വേണ്ടി രാഹുൽഗാന്ധി നടത്തുന്ന പോരാട്ടകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാൻ കൂടി വേണ്ടിയാണ് കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ വേണ്ടി തീരുമാനിച്ചത് എന്ന് സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് കെ സി ഉമ്മർ ഹാജി പറഞ്ഞു

ജനങ്ങളുടെ മനസ്സ് ഐക്യപ്പെടുത്തുവാൻ വേണ്ടി നടത്തുന്ന ഭാരത് ജോഡോ യാത്ര ജനം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നുള്ളതിന്റെ നേർ സാക്ഷ്യമാണ് കെ സി ഉമ്മർ ഹാജിയുടെ പാർട്ടി പ്രവേശമെന്ന് കെപിസിസി മെമ്പർ സക്കീർ പുല്ലാര പറഞ്ഞു.

സത്യൻ പൂക്കോട്ടൂർ, സി കെ നിസാർ, ബി കുഞ്ഞഹമ്മദ്, ആനക്കച്ചേരി മുജീബ്, അരങ്ങൻ മുഹമ്മദ്, കെ സി രായിൻ, പാറക്കുന്നൻ കുഞ്ഞാപ്പു, മാളിയേക്കൽ കുഞ്ഞു, കെ സി അഹമ്മദ്, കെ സി അബ്ദുറഹ്മാൻ, പി കെ വിശ്വനാഥൻ, പുളിക്കലകത്ത് കുഞ്ഞുമരക്കാർ, ജനാർദ്ദനൻ, അനസ്സാൻ നൗഷാദ്, സൈഫു റഹ്‌മാൻ അയ്യോളി, ആനക്കച്ചേരി മുസ്തഫ, മഞ്ഞപ്പുല്ലത്ത് കുഞ്ഞാൻ, പാറക്കുന്നൻ ബാവ, സേതു നായർ എന്നിവർ സ്വീകരണ സ്ഥലത്ത് സംബന്ധിച്ചു

Advertisment