/sathyam/media/post_attachments/tbsww01fDJVkiqsVIfZM.jpg)
നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന ഉത്തരവ് സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന നിയമനിർമ്മാണ സഭകളിൽ അക്രമവും പൊതുമുതൽ നശിപ്പിക്കലും മുഖമുദ്രയാക്കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുള്ള പ്രഹരമാണിത്.
പൊതുമുതൽ നശിപ്പിച്ച മന്ത്രി വി ശിവൻകുട്ടി രാജിവെക്കാനുള്ള രാഷ്ട്രീയ ധാർമ്മികത കാണിക്കണം. അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മുൻ ധനമന്ത്രി കെ.എം മാണിയെ അഴിമതിക്കാരനാണെന്ന് മുദ്രകുത്തി എൽഡിഎഫ് അംഗങ്ങൾ സഭയിൽ നടത്തിയ തേർവാഴ്ച, കേരള കോൺഗ്രസ് - എമ്മിന്റെ മുന്നണി മാറ്റത്തിന്റെ പശ്ചാത്തലത്തിൽ തെറ്റായി പോയെന്ന് തുറന്ന് പറയാനുള്ള ആർജ്ജവവും രാഷ്ട്രീയ മര്യാദയും സിപിഎം കാണിക്കണം.
സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി നടത്തിയ നിശിത വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളോട് മാപ്പുപറയാൻ സർക്കാറും എൽഡിഎഫും തയ്യാറാവണം.
കേസിൽ സർക്കാരിന്റെ ഹർജി തളളിയ സുപ്രീംകോടതി മുന്നോട്ടുവെച്ച നിരീക്ഷണങ്ങൾ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന് കൂടുതൽ ദിശാബോധം നൽകുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us