കെ.സി ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വാർഷികം ജൂൺ 14 ന്

author-image
Charlie
Updated On
New Update

publive-image

കൊച്ചി : കെ.സി ബി.സി മദ്യ വിരുദ്ധ സമിതി 23 - മത് സംസ്ഥാന വാർഷിക സമ്മേളനം ജൂൺ 14 ന് ചൊവ്വാഴ്ച രാവിലെ 10 ന് പാലാരിവട്ടം പി.ഓ സി യിൽ ചേരും. സംസ്ഥാന ചെയർമാൻ ബിഷപ് ഡോ യൂഹാനോൻ മാർ തെയ ഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ വിഷയാവതരണ പ്രസംഗം നടത്തും. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര റീത്തുകളിലെ 35 രൂപതകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. ഭാവി പ്രവർത്തനങ്ങളുടെ പ്രവർത്തന രൂപരേഖ സമ്മേളത്തിൽ തയ്യാറാക്കും. സർക്കാറിന്റെ വികലമായ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ സമര പരിപാടികൾക്ക് അന്തിമ രൂപം നല്കും

Advertisment
Advertisment