/sathyam/media/post_attachments/FvpPbcebRP7NuLbnPNih.jpg)
പുതുവേലി: യുവജനദിനത്തിൽ എടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക്ഡൗണിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദീർഘദൂര ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും നൽകി കെസിവൈഎല്‍ പുതുവേലി യൂണിറ്റ്.
യുവജനദിനത്തിൻ്റെ ഭാഗമായി നടത്തിയ ഈ പരിപാടിയുടെ ഈ ശനിയാഴ്ചത്തെ ഔപചാരികമായ ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും കെസിവൈഎല്‍ അംഗവുമായ ജോണിസ് സ്റ്റീഫൻ ചരക്ക് വാഹന ഡ്രൈവർമാക്കും ക്ലീനർമാർക്കും പൊതിച്ചോറും കുടിവെള്ളവും നൽകി നിർവ്വഹിച്ചു.
/sathyam/media/post_attachments/UIG1OEZA9PXERnGW6aun.jpg)
ഫാ. ജോൺ കണിയാർകുന്നേൽ, കെസിവൈഎല്‍ പുതുവേലി യൂണിറ്റ് ഡയറക്ടർ ബ്ലെസ്സൺ ചിറയത്, കൈക്കാരന്മാർ കെസിവൈഎല്‍ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
പുതുവേലി കെസിവൈഎല്‍ പ്രസിഡന്റ് മാത്യൂസ്, സെക്രട്ടറി ജിക്സൺ ബിജു, എബിൻ ബേബി എന്നിവർ നേതൃതം നൽകി. 75 പൊതിച്ചോറും വെള്ളവും നൽകാൻ സാധിച്ചു. ഇന്നത്തെ പരിപാടിക്ക് സാമ്പത്തിക സഹായം നല്കിയ എല്ലാവർക്കും കെസിവൈഎല്‍ പുതുവേലി യൂണിറ്റിൻ്റെ നന്ദി അറിയിക്കുന്നു.