കെസിവൈഎം ജൈവകൃഷി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

New Update

കൊച്ചി:  കെ സി വൈ എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹരിതം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന ജൈവ കൃഷി കിറ്റിന്റെ വിതരണ ഉദ്ഘാടനം എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ കെ സി വൈ എം സംസ്ഥാന പ്രസിഡന്റ്.ബിജോ പി ബാബു വിനു നൽകിക്കൊണ്ട് നിർവഹിച്ചു. ജൈവ പച്ചക്കറി ഉദ്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുവാൻ പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഗ്രോ ബാഗുകൾ, വിത്ത്, ജൈവ കീടനാശിനി, ജൈവ വളങ്ങൾ എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന വ്യാപകമായി ഒരു ലക്ഷം കിറ്റുകൾ വിതരണം ചെയ്യും. കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ജെയ്സൺ ചക്കേടത്ത്, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ദീപു ജോസഫ്, അതിരൂപത സെക്രട്ടറി രാജീവ് പാട്രിക് എന്നിവർ പ്രസംഗിച്ചു.

kcym agriculture
Advertisment