കെ.ഡി.എൻ.എ. മലബാര്‍ മഹോത്സവം 2020 സ്വാഗത സംഘം രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ കുവൈറ്റ് ഫെബ്രുവരി 28 ന് വെള്ളിയാഴ്ച അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തുന്ന മലബാര്‍ മഹോത്സവം 2020-ന്‍റെ വിജയകരമായ നടത്തിപ്പിനായി അബ്ബാസിയ ഫോക് ഹാളിൽ വെച്ച് 18.10.2019 ന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കെ.ഡി.എൻ.എ. പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സത്യൻ വരൂണ്ട സ്വാഗതം പറഞ്ഞു.

Advertisment

publive-image

ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ “ആലിക്കോയ നഗർ” എന്ന നാമധേയത്തിൽ പ്രത്യേകമായി തയ്യാറാക്കുന്ന വേദിയിൽ മലബാറിന്റെ തനത് സംസ്കാരവും പൈതൃകവും പാരമ്പര്യവും അതിന്റെ എല്ലാ തനിമയോടും പ്രൗഢിയോടും കൂടി കുവൈറ്റിന്റെ മണ്ണിൽ, പ്രവാസി സമൂഹത്തിന് അനുഭവവേദ്യമാക്കുന്ന പരിപാടിയിൽ പ്രശസ്തരായ കലാകാരന്മാരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന മലബാർ മഹോത്സവത്തിൽ മലബാറിന്റെ രുചിഭേദങ്ങളും കലാരൂപങ്ങളും തൊട്ടറിയുന്നതിന് അവസരവുമൊരുക്കുന്നു.

WhatsApp Image 2019-10-18 at 7.56.44 PM.jpeg

വിവിധ മത്സരങ്ങൾ, നാട്ടില്നിന്നുള്ള പ്രശസ്തരായ കലാകാരൻമാർ അണിനിരക്കുന്ന ഗാനമേള, കോമഡി ഷോ തുടങ്ങിയവ ഉണ്ടായിരിക്കും.

സ്വാഗത സംഘത്തെ ഇലിയാസ് തോട്ടത്തിൽ, സത്യൻ വരൂണ്ട, സന്തോഷ് പുനത്തിൽ, അസീസ് തിക്കോടി, കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, സുബൈർ എം.എം, സുരേഷ് മാത്തൂർ, സഹീർ ആലക്കൽ എന്നിവർ നേതൃത്വം നൽകും.

WhatsApp Image 2019-10-18 at 7.56.45 PM.jpeg

വിവിധ കമ്മിറ്റി കൺവീനർമാരായി, റാഫിൾ കൂപ്പൺ ടീം: അനസ് പുതിയോട്ടിൽ, ഫിറോസ് എൻ, മൻസൂർ ആലക്കൽ, അബ്ദുറഹ്മാൻ എം.പി, അബ്ദുൽ റഊഫ്, തുളസീധരൻ. ടി, സമീർ കെ .ടി, ജമാലുദ്ധീൻ പി, ദിനേശ് മേപ്പുറത്, ഷംസീർ വി.എ, അഡ്വ: പ്രമോദ് കുമാർ, പ്രത്യുമ്നൻ, വനിതാ ഫോറം അംഗങ്ങൾ.

WhatsApp Image 2019-10-18 at 7.59.23 PM.jpeg

സഹീർ ആലക്കൽ <ഫിനാൻസ് കമ്മിറ്റി> കളത്തിൽ അബ്ദുറഹ്മാൻ <സ്റ്റേജ്/ഗേറ്റ്>, കരുണാകരൻ പേരാമ്പ്ര<വേദി>, ഷിജിത് കുമാർ<പബ്ലിസിറ്റി /പ്രിന്റിങ്>, സുഹേഷ് കുമാർ <സ്റ്റേജ് ഇൻ ചാർജ്>, പ്രജു ടി.എം, <ഡാൻസ് പ്രോഗ്രാംസ്> ഉബൈദ് ചക്കിട്ടക്കണ്ടി <വിവിധ മത്സരങ്ങൾ>, മുഹമ്മദലി അറക്കൽ <ഓഫീസ്>, അനസ് പുതിയോട്ടിൽ <ഗസ്റ്റ് ലോജിസ്റ്റിക്സ്>, ഹനീഫ കുറ്റിച്ചിറ <സ്റ്റാൾ>, രാമചന്ദ്രൻ പെരിങ്ങളം <ഫുഡ് കമ്മിറ്റി>, ബാബു പൊയിൽ <വളണ്ടിയർ>, വിനയൻ കാലിക്കറ്റ്, ഹക്കീം വില്ല്യാപ്പള്ളി ഉമ്മർ എ.സി, ജയപ്രകാശ് പി, പ്രകാശൻ എം.വി, ഷാജഹാൻ സി, ധർമരാജ്, നസീർ പി.വി, മുനീർ മക്കാരി, ലീന റഹ്‌മാൻ, അഷീക്ക ഫിറോസ്, സാജിത നസീർ, റാഫിയാ അനസ്, ഷാഹിന സുബൈർ, രജിത തുളസി, സ്വപ്ന സന്തോഷ് , ധില്ലാര ധർമരാജ്, റാമി ജമാൽ, ജുനൈദ റഹൂഫ് ഷഫാന സമീർ, സുഷമ ദിനേശ്, അൻസീറാ സുൽഫി എന്നിവരെ തിരഞ്ഞെടുത്തു.

WhatsApp Image 2019-10-18 at 7.59.24 PM.jpeg

റിജീഷ്‌. എ, ശരത്ത് പി.വി, ഹാരിസ് ബഡനേരി, , അജീഷ് അശോകൻ, രജീഷ് എസ് ടൊയോട്ട, മറിയ കുട്ടി, ജമീല സി, സാറ, സുഹറ പങ്കെടുത്തു. സഹീർ ആലക്കൽ നന്ദി പറഞ്ഞു.

WhatsApp Image 2019-10-18 at 10.07.06 PM.jpeg

Advertisment