നവയുഗം അൽഹസ്സ മേഖലകമ്മിറ്റി "പ്രവാസികൾ ഹൃദയപക്ഷത്ത്" എന്ന ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
ദമ്മാം: എല്ലാവിധ ജാതിമതവർഗ്ഗീയ ശക്തികളെയും, ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ചു കൊണ്ട് വ്യാപകമായ നുണപ്രചാരണം നടത്തി ഇടതുപക്ഷജനാധിപത്യമുന്നണിയെ തോൽപ്പിയ്ക്കാമെന്ന പ്രതിപക്ഷമുന്നണികളുടെ ചിന്തകൾ, വെറും മലർപ്പൊടിക്കാരന്റെ സ്വപ്‌നമായി അവശേഷിയ്ക്കു മെന്ന് കേരളരാഷ്ട്രീയത്തിലെ സീനിയർ നേതാവും, മുൻമന്ത്രിയും, സിപിഐ ദേശീയ നിർവ്വാഹക സമിതി അംഗവുമായ കെ.ഇ.ഇസ്മായിൽ പറഞ്ഞു.
/sathyam/media/post_attachments/MDTVBW7J81ZHwo0gFWmw.png)
കേരളത്തിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനോടനു ബന്ധിച്ചു, നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "പ്രവാസികൾ ഹൃദയപക്ഷത്ത്" എന്ന് പേരിട്ട ഓൺലൈൻ തെരഞ്ഞെടുപ്പ് പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിയ്ക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷവും, അവർക്ക് പിന്തുണ നൽകുന്ന മാധ്യമങ്ങളും എത്രയൊക്കെ ശ്രമിച്ചാലും, പ്രളയവും, കൊറോണരോഗബാധയും പോലുള്ള എല്ലാ പ്രതിസന്ധിഘട്ടത്തിലും, സാധാരണജനങ്ങൾക്കൊപ്പം നിന്ന്, അവർക്ക് സുരക്ഷിതത്വവും, കരുതലും, ക്ഷേമവും നൽകിയിട്ടുള്ള ഇടതുമുന്നണിയ്ക്ക് ഒപ്പം മാത്രമേ ജനങ്ങൾ നിൽക്കുകയുള്ളു.
അവർ ഇടതുപക്ഷത്തിനെതിരായ എല്ലാ നുണപ്രചാരണ ങ്ങളെയും അർഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും, ജാതിമതശക്തികളെയും, മാധ്യമങ്ങളെയും കൂട്ടുപിടിച്ചു ഇടതുപക്ഷത്തെ തോൽപ്പിയ്ക്കാമെന്നു സ്വപ്നം കാണുന്ന വർക്കുള്ള ജനങ്ങളുടെ മറുപടിയാകും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ്ഫലം എന്നും അദ്ദേഹം പറഞ്ഞു.
അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം അധ്യക്ഷത വഹിച്ച പരിപാടിയിൽ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ബെൻസിമോഹൻ, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ട്രെഷറർ സാജൻ കണിയാപുരം, ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി, അൽഹസ്സ മേഖല സെക്രട്ടറി സുശീൽ കുമാർ, ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ മുരളി, നിസ്സാം പുതുശ്ശേരി, മുൻമേഖല സെക്രട്ടറി ഇ.എസ്.റഹീം, മുൻകേന്ദ്രകമ്മിറ്റിഅംഗം ഷാൻ പേഴുംമൂട് എന്നിവർ സംസാരിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഷിബുകുമാർ, നിസ്സാം കൊല്ലം, സിയാദ്, മിനി ഷാജി, അബ്ദുൾ കലാം, സജീഷ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us