New Update
/sathyam/media/post_attachments/v44FlPqrKoLM9LfwOGQH.jpg)
കുവൈത്ത്:പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആയിഷ ഇബ്രാഹിം കുന്നിലിന് കുവൈത്തിലെ കാസർകോട് ജില്ലക്കാരുടെ പൊതു വേദിയായ 'കെഇഎ കുവൈത്ത്' ഖൈത്താൻ ഏരിയ യാത്രയപ്പ് നൽകി.
Advertisment
ഖൈത്താൻ ഏരിയ പ്രസിഡന്റ് കാദർ കടവത്തിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗം മുനീർ കുണിയ ഉദ്ഘാടനം ചെയ്തു. കെഇഎ ഖൈത്താൻ ഏരിയയുടെ യുടെ സ്നേഹോപഹാരം ഏരിയാ ഭാരവാഹികൾ ആയിഷ ഇബ്രാഹിം കുന്നിലിന് കൈമാറി.
ഇബ്രാഹിം കുന്നിൽ കബീർ മഞ്ഞംപാറ, ഖാലിദ് പള്ളിക്കര, മണി പുഞ്ചാവി, സാജിദ് സുൽത്താൻ പൂച്ചക്കാട്, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സമ്പത്ത് മുള്ളേരിയ സ്വാഗതവും അഷ്‌റഫ് കോളിയടുകം നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us