കീർത്തി സുരേഷിന്റെ വിവാഹ വാർത്ത : ഒടുവിൽ സത്യം വെളിപ്പെടുത്തി താരം 

author-image
ഫിലിം ഡസ്ക്
New Update
നടി കീർത്തി സുരേഷിന്റെ വിവാഹവാർത്തയായിരുന്നു കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. പ്രമുഖ വ്യവസായിയുമായി കീർത്തിയുടെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നുമായിരുന്നു വാർത്തകൾ. എന്നാലിപ്പോൾ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് കീർത്തി.
Advertisment
publive-image
'ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം. അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,'' കീർത്തി പറയുന്നു.
actor prakash raj.film dhanush film heroin film festival
Advertisment