പിഞ്ചു ബാലന്റെ ദാരുണാന്ത്യം: കേളി കുടുംബവേദി അനുശോചിക്കുന്നു  

author-image
admin
New Update

റിയാദ്: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ  ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതര നിലയിലായിരുന്ന എഴുവയസുകാരന്റെ മരണത്തില്‍ കേളി കുടുംബവേദി അനുശോചനം അറിയിക്കുന്നു.

Advertisment

publive-image

കുടുംബങ്ങള്‍ക്കകത്ത് കുട്ടികളോടുള്ള സ്‌നേഹവും കരുതലും നഷ്ടപ്പെട്ടുപോകുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ഈ സംഭവം. മാതാപിതാക്കള്‍ക്ക് മാത്രമല്ല കുട്ടികളുടെ കാര്യത്തില്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. അവര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ നിയമസംരക്ഷണം കൊണ്ടുമാത്രം തടയാനാകില്ല. സമൂഹത്തിന് കുട്ടികളോടുള്ള ഉത്തരവാദം ശരിയായ രീതിയില്‍ നിറവേറ്റപ്പെട്ടാല്‍ മാത്രമേ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ തടയാനാവുകയുള്ളു. വീട്ടിനകത്തും, വിദ്യാലയങ്ങളിലുല്‍പ്പെടെ പൊതുസമൂഹത്തിലും കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ സംരക്ഷണം നല്‍കാനുള്ള  സംവിധാനങ്ങള്‍ ഇനിയും ശക്തിപ്പെടണം.

പിഞ്ചുബാലന്റെ ജീവന്‍ കവര്‍ന്ന പൈശാചീക മനസ്സിന്നുടമയായ പ്രതിക്കെതിരെ പരമാവധി ശിക്ഷനല്‍കണമെന്നും, ഇത്തരമൊരു ദുരന്തം ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ എന്നും കേളി കുടുംബവേദിയിലെ അമ്മമാര്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

Advertisment