ഗൗരിയമ്മയുടെ നിര്യാണത്തിൽ കേളിയുടെ അനുശോചന യോഗം

author-image
admin
New Update

publive-image

റിയാദ്: സഖാവ് ഗൗരിയമ്മയുടെ നിര്യാണത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ കേളി മുഖ്യരക്ഷാധികാരി കൺവീനർ കെ പി എം സാദിഖ് അധ്യക്ഷനായിരുന്നു.

Advertisment

രക്ഷാധികാരി അംഗം ഗോപിനാഥൻ വേങ്ങര അനുശോചന പ്രമേയം വായിച്ചു. മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ, സുബ്രഹ്മണ്യൻ ടി ആർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേഷ് കണ്ണപുരം, കുടുബ വേദി ഭാരവാഹികളായ സീബ കൂവോട്, പ്രിയ വിനോദ്, ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ നെല്ലിക്കൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

ചരിത്രഗതി തിരിച്ചറിഞ്ഞ് സാമൂഹ്യ മാറ്റത്തിന് വ്യക്തിപരമായ പങ്ക് വഹിച്ച ധീരയായ വിപ്ലവകാരിയെയാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നു് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

soudi news
Advertisment