Advertisment

കേളി വിദ്യാഭ്യാസ മേന്മ പുരസ്കാരം, കൊല്ലം ജില്ലയിൽ വിതരണം ചെയ്തു

New Update

കൊല്ലം: റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വ ത്തില്‍ വര്‍ഷാവര്‍ഷം നല്‍കി വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര വിതരണം കൊല്ലം ജില്ലയിൽ നടന്നു.

Advertisment

publive-image

കേളിയുടെ കൊല്ലം ജില്ലാ വിദ്യാഭ്യാസ മേന്മാ പുരസ്കാര വിതരണോത്ഘാടനം സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ നിര്‍വ്വഹിക്കുന്നു.

സി പി ഐ എം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ പുരസ്കാ രങ്ങള്‍ വിതരണം ചെയ്തു. 2018-2019 വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കേളി അംഗങ്ങളുടെ മക്കളായ നൗഫിയ, ഗൗരി, അപർണ, ഹുദ ഫാത്തിമ, വന്ദന എന്നീ കുട്ടികളാണ് പുരസ്കാ രവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങിയത്.

കേരളാ പ്രവാസി സംഘം കൊല്ലം ജില്ലാ സെക്രട്ടറിയും കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗവുമായ നിസാർ അമ്പലംകുന്ന് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരള പ്രവാസി സംഘം കൊല്ലം ജില്ലാ പ്രസിഡന്റ് ശശിധരൻ അധ്യക്ഷത വഹിച്ചു. കാപക്‌സ് ചെയർമാൻ പി ആര്‍ വസന്തൻ മുഖ്യപ്രഭാഷണം നടത്തി.

കേളി മുൻ സെക്രട്ടറി റഷീദ്‌ മേലേതിൽ, കേരളാ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കൃഷ്ണപിള്ള, കേളി ബത്ത ഏരിയാ രക്ഷാധികാരി കമ്മിറ്റി അംഗം ദസ്തകീർ, എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു. കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗം കാർത്തികേയൻ നന്ദി രേഖപ്പെടുത്തി.

പുരസ്‌കാരത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ കുടുംബാംഗ ങ്ങള്‍, നിരവധി കേളി അംഗങ്ങളുടെ കുടുംബങ്ങള്‍, നാട്ടില്‍ അവധിയിലുള്ള കേളി അംഗങ്ങള്‍, കേരള പ്രവാസി സംഘം പ്രവര്‍ത്തകര്‍ എന്നിവരും പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തു.

 

Advertisment