സജീവന് കേളി യാത്രയയപ്പ് നൽകി

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, October 19, 2019

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ അസീസിയ ഏരിയ അൽഫനാർ യുണിറ്റ് അംഗം സി സജീവന് യൂണിറ്റിന്റെ നേതൃത്വ ത്തിൽ യാത്രയയപ്പ് നൽകി.

യൂണിറ്റിന്റെ  ഉപഹാരം സെക്രട്ടറി ലജീഷ് നരിക്കോട് സജീവന് കൈമാറുന്നു.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ്‌ ജോഷി കടലുണ്ടി അദ്ധ്യക്ഷത വഹിക്കുകയും, യൂണിറ്റ് സെക്രട്ടറി ലജീഷ് നരിക്കോട് സ്വാഗതവും പറഞ്ഞു.

കഴിഞ്ഞ 11 വർഷമായി അൽഫനാർ കമ്പനിയിൽ ഫോർമനായി ജോലി ചെയ്യുന്ന സജീവൻ പത്തനംതിട്ട അടൂര്‍ തെങ്ങമം സ്വദേശി യാണ്. ചടങ്ങിൽ കേളി അസീസിയ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ റഫീഖ് ചാലിയം, അസീസിയ ഏരിയ വൈസ് പ്രസിഡന്റ്‌ രതീഷ്, ഏരിയ കമ്മിറ്റി അംഗം ചാക്കോ ഇട്ടി, യൂണിറ്റ് അംഗങ്ങളായ അനീസ്, ജസീർ, ശരൺ എന്നിവർ ആശം സകള്‍ നേര്‍ന്നു സംസാരിച്ചു. യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി ലജീഷ് നരിക്കോട് കൈമാറി.യാത്രയയപ്പിന് സജീവന്‍ നന്ദി പറഞ്ഞു.

 

×