കേളി യാത്രയയപ്പ് നൽകി

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, November 16, 2019

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ബത്ത ഏരിയ, ബത്ത ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം റഹീം കുളപ്പാടത്തിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയ യപ്പ് നല്കി. കഴിഞ്ഞ 35 വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന റഹിം. കൊല്ലം കുളപ്പാടം സ്വദേശിയാണ്.

യൂണിറ്റിന്റെ ഉപഹാരം രഹീം കുളപ്പാടത്തിന് യൂനിറ്റ് അംഗങ്ങള്‍ കൈമാറുന്നു

ബത്ത ക്ലാസ്സിക് ഹാളില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് ഷാഹുൽ പുത്തൻ പുരയില്‍ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി രജീഷ് പിണറായി സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ,  പ്രസിഡണ്ട് സി ടി പ്രകാശൻ,   ട്രഷറർ രാജേഷ് ചാലിയാർ, യൂണിറ്റ് കമ്മറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, അൻ സാരി, അഡ്വക്കറ്റ് അജിത് ഖാൻ എന്നിവര്‍ ആശംസയർപ്പിച്ച് സംസാരിച്ചു. യൂണറ്റിന്റെ ഉപഹാരം സെക്രട്ടറിയും യൂണിറ്റ് അംഗങ്ങളും ചേര്‍ന്ന് നൽകി. യാത്രയയപ്പിന് റഹീം നന്ദി പറഞ്ഞു.

×