34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പ് നൽകി

author-image
admin
New Update

publive-image

വേണുഗോപാലപ്പിള്ളക്കുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി മോഹൻദാസ് കൈമാറുന്നു

Advertisment

റിയാദ്: 34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിത്തീൻ യൂണിറ്റ് ട്രഷറർ വേണുഗോപാലപിള്ളക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അൽ ഖർജ് മുൻ ഏരിയ കമ്മിറ്റി അംഗം കൂടിയായ വേണുഗോപാലപ്പിള്ള കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. അൽ ഖർജിലെ എടിസി കമ്പനിയിൽ ഫോർമാൻ ആയി ജോലി ചെയ്ത് വരികയായിരുന്നു.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് മണികണ്ഠ കുമാർ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി മോഹൻദാസ് സ്വാഗതമാശംസിച്ചു. ഏരിയ കൺവീനർ പ്രദീപ് കൊട്ടാരം, പ്രസിഡന്റ് സുബ്രഹ്മണ്യൻ, സെക്രട്ടറി രാജൻ പള്ളിത്തടം, ട്രഷറർ ലിബിൻ, ജയൻ പെരുനാട്, ഗോപാലൻ, നാസർ പൊന്നാനി, റിയാസ് റസാക്ക്, ഹരിദാസ്, ജയൻ, ജോമോൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വേണുഗോപാലപ്പിള്ളക്കുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി മോഹൻദാസ് കൈമാറി. യാത്രയയപ്പിന് വേണുഗോപാലപ്പിള്ള നന്ദി പറഞ്ഞു.

soudi news
Advertisment