/sathyam/media/post_attachments/kJBCSOokq4wcfjH9GDTr.jpeg)
റിയാദ് : കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ ലാസുർദ്ദീ യൂണിറ്റ് അംഗവും കേളിയുടെ ആദ്യകാലം മുതലുള്ള സജീവ പ്രവർത്തകനുമായ എച്ച്.ഷാജിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. ന്യൂ സനയ്യ ഏരിയ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിക്കുകയും ഏരിയ കമ്മിറ്റിയിലും, ഏരിയ രക്ഷാധികാരി കമ്മിറ്റിയിലും വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മടവൂർ സ്വദേശിയായ ഷാജി 28 വർഷമായി സൗദി ലാസുർദ്ദീ കമ്പനിയിൽ ജോലിചെയ്യന്നു.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഷമൽ രാജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷൈജു ചാലോട് സ്വാഗതം പറഞ്ഞു. കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, ഏരിയ സെക്രട്ടറി ബേബികുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ ജോർജ് വർഗീസ്, ബൈജു ബാലചന്ദ്രൻ, കരുണാകരൻ മണ്ണടി, യൂണിറ്റ് ഭാരവാഹികളായ തോമസ് ജോയ്, സതീഷ് കുമാർ, അരുൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി നിസ്സാർ മണ്ണഞ്ചേരി കൈമാറി. യാത്രയയപ്പിന് ഷാജി നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us