കേളി കുടുംബ സഹായം കൈമാറി

New Update

publive-image

റിയാദ്: കേളി കലാസാംസ്കാരിക വേദി അതിഖ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട സുലൈമാന്റെ കുടുംബ സഹായം കൈമാറി. കഴിഞ്ഞ മെയ് മാസം റിയാദിൽ വെച്ചാണ് സുലൈമാൻ മരണപ്പെട്ടത്. മലപ്പുറം ബീരാഞ്ചിറ സ്വദേശിയായിരുന്നു. കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയിൽ നിന്നാണ് മരണപ്പെടുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്.

Advertisment

സിപിഎം തുപ്രൻകോട് ലോക്കൽ സെക്രട്ടറി സി ഹരിദാസൻ, ആലത്തൂർ ലോക്കൽ സെക്രട്ടറി കെ മുഹമ്മദ്, ആലത്തൂർ ലോക്കൽ കമ്മിറ്റി അംഗം അബ്ദുൾ റസാഖ്, വാർഡ് മെമ്പർ ഷംസുദ്ദീൻ, തിരുനാവായ ബ്രാഞ്ച് സെക്രട്ടറി സഹദേവൻ, ബീരാഞ്ചിറ ബ്രാഞ്ച് സെക്രട്ടറി നാസർ എന്നിവരുടെ സാന്നിധ്യത്തിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം കെ ശിവദാസനാണ് സഹായം കൈമാറിയത്. സുലൈമാന്റെ പിതൃസഹോദരൻ ഷംസുകുട്ടി സഹായം ഏറ്റുവാങ്ങി.

charity
Advertisment