കേളി കുടുംബസഹായ ഫണ്ട് കൈമാറി.

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, February 19, 2020

പെരുമ്പാവൂർ : കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ ശുബ്ര യൂണിറ്റ് അംഗമായിരുന്ന ഹസ്സൻ കുഞ്ഞ് കുടുംബസഹായ ഫണ്ട് കൈമാറി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മൗലൂദ് പുരയിൽ നടന്ന ചടങ്ങിൽ സി.പി.ഐ.(എം) എറണാകുളം ജില്ലാ കമ്മിറ്റി അംഗം മോഹനനാണ് ഫണ്ട് കൈമാറിയത്. കേളിയിൽ അംഗമായിരിക്കേ മരണപ്പെടുന്ന പ്രവർത്തകർക്ക് കേളി അംഗങ്ങ ളിൽ നിന്നും സ്വരൂപിച്ചു നൽകുന്ന പദ്ധതി പ്രകാരമുള്ള ഫണ്ടാണ് കൈമാറിയത്.

കേളി കുടുംബസഹായ ഫണ്ട് സി.പി.ഐ.(എം) എറണാകുളം ജില്ലാ കമ്മിറ്റി അംഗം മോഹനൻ, ഹസ്സൻ കുഞ്ഞിന്റെ മകൻ അജ്മലിന് കൈമാറുന്നു

അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലിരിക്കെ 2019 നവംബർ 23നാണ് ഹസ്സൻ കുഞ്ഞ് മരണ പ്പെട്ടത്. കഴിഞ്ഞ 28 വർഷമായി ശുബ്രയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹസ്സൻ കുഞ്ഞിന്റെ മരണത്തോടെ അനാഥരായ ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഫണ്ട് സ്വരൂപിച്ചത്.

ഹസ്സൻകുഞ്ഞിന്റെ വീട്ടിൽ നടന്ന ഫണ്ട് കൈമാറ്റ ചടങ്ങിൽ പെരുമ്പാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷെറീന ബഷീർ അധ്യക്ഷതയും സി.പി.ഐ.(എം) മാറമ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എം.എ. ഷഫീഖ് സ്വാഗതവും പറഞ്ഞു. മരണപ്പെട്ട ഹസ്സൻകുഞ്ഞിന്റെ മകൻ അജ്മൽ കെ.ജെ ഫണ്ട് ഏറ്റുവാങ്ങി.

കേളി രക്ഷാധികാരി ആക്ടിംഗ് കൺവീനർ കെ പി എം സാദിഖ്, സി.പി.ഐ.(എം) പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി.എം.സലീം, മാറമ്പള്ളി ലോക്കൽ സെക്രട്ടറി കെ.പി.അശോകൻ, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ മധു ബാലുശ്ശേരി, ബോബി മാത്യു, കേളി ബദിയ ഏരിയ രക്ഷാധികാരി കമ്മി റ്റി അംഗം റഫീഖ് പാലത്ത്,

അൽ ഖർജ് ഏരിയയിലെ കേളി അംഗങ്ങളായ നാസർ പൊന്നാനി, ഹംസ, കേളി അംഗങ്ങളായിരുന്ന രഞ്ചു, മഹേഷ്, ബഷീർ എന്നിവരെ കൂടാതെ നിരവധി നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സി.പി.ഐ.(എം) മൗലൂദ് പുര ബ്രാഞ്ച് സെക്രട്ടറി എൻ.കെ.ബഷീർ ചടങ്ങിൽ നന്ദി പറഞ്ഞു.

 

×