New Update
റിയാദ് : വാളയാറിലെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളുടെ മരണത്തിന് കാരണക്കാരായ സാമൂഹ്യ ദ്രോഹികള്‍ ശിക്ഷിക്കപെടുന്നത്തിന് ആവശ്യമായ എല്ലാ നിയമനടപടികളും കൈക്കൊള്ളു മെന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കേളി കുടുംബവേദി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
Advertisment
വാളയാറില്‍ മരണപ്പെട്ട കുട്ടികള്‍ കേരളത്തിന്റെ കണ്ണുനീരാണെന്നും അവരുടെ മരണത്തിനു ഉത്തരവാദികളായവര്‍ക്ക് തക്ക ശിക്ഷകിട്ടണമെന്ന കേരള സമൂഹത്തിന്റെ പൊതുബോധ ത്തോടൊപ്പമാണ് കേളി കുടുംബവേദിയെന്നും, കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ ആരെങ്കിലും മനപ്പൂര്‍വ്വം സൗകര്യമൊരുക്കിയുട്ടുണ്ടെങ്കില്‍ അവരെയും നിയമത്തിനു മുന്നിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബവേദി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.