കേളി കുടുംബ വേദി ബദിയ യൂണിറ്റ് പുന:സംഘടിപ്പിച്ചു

author-image
admin
Updated On
New Update

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ കുടുംബ വിഭാഗ മായ കുടുംബവേദിയുടെ ബദിയ യുണിറ്റ് പുന:സംഘടിപ്പിച്ചു. യൂണിറ്റ് പുന:സംഘാടനത്തിനായി വിളിച്ചു ചേര്‍ത്ത യോഗ ത്തില്‍ ബിന്ദു മധു അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കേളി കേന്ദ്ര കമ്മി റ്റി അംഗം ചന്ദ്രന്‍ തെരുവത്ത് സ്വാഗതവും കുടുംബ വേദി സെക്ര ട്ടറി സീബ കൂവോട് മുഖ്യ പ്രഭാഷണവും നടത്തി.

Advertisment

publive-image

പുന:സംഘടിപ്പിച്ച കേളി കുടുംബവേദി ബദിയ യൂണിറ്റിന്റെ പുതിയ ഭാരവാഹികള്‍

കേളി രക്ഷാധി കാരി സമിതി അംഗം സതീഷ് കുമാര്‍, ഏരിയാ രക്ഷാധികാരി‍ കൺവീനർ അലി കെ വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കുടുംബ വേദി ട്രഷറർ ലീന സുരേഷ്, വൈസ് പ്രസി ഡന്റ്‌ സജിന സിജിൻ, എന്നിവര്‍ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സജില അബ്ദുല്‍ സലാം (പ്രസിഡന്‍റ്), നൈസി റിയാസ് (വൈസ് പ്രസിഡന്‍റ്), ബിന്ദു മധു (സെക്രട്ടറി), സഹല ഫൈസല്‍ (ജോയിന്റ് സെക്രട്ടറി) ഫസ്ന ഷമീര്‍ (ട്രഷറർ), മധു എലത്തൂര്,‍ അബ്ദുല്‍ സലാം, റിയാസ്, ഫൈസല്‍, ഷമീര്‍ ,എന്നിവരടങ്ങിയ പ്രവര്‍ത്തക സമിതി യേയും യോഗം തിരഞ്ഞെടുത്തു.

 

Advertisment