റിയാദ്: കേളി കലാസാംസ്കാരികവേദി ഇഎംഎസ് എകെജി അനുസ്മരണം സംഘടിപ്പിച്ചു. ഇ.എം.എസും, എകെ.ജിയും ആ കാലഘട്ടങ്ങളില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്ന, രാഷ്ട്രീയം അത്രമേല്‍ കലുഷിതവും സങ്കീര്‍ണ്ണവുമായ ഒരു ദശാസന്ധിയെയാണ് നാം ഇന്ന് നേരിടുന്നത്. കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തീക നയങ്ങളും വര്‍ഗീയ ഫാസിസ്റ്റ് രീതിയും മുറുകെപിടിക്കുന്ന ബിജെപ്പിക്കും, കോണ്‍ഗ്രസിനും ബദലായി ജനാധിപത്യ മതേതര ഫെഡറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം നിലവില്‍ വരേണ്ടത് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളായ ജനങ്ങളെ സംബധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരിക്കുകയാണ്.
Advertisment
രാജ്യം വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാനോരുങ്ങുമ്പോള്‍ ഫാസിസ്റ്റ് സമീപനങ്ങളും വർഗ്ഗീയതയും അഴിമതിയും അടക്കം രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ ജനകീയ താൽപര്യങ്ങൾക്കനുസൃതമായി ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയിലൂടെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്താനുള്ള പോരാട്ടങ്ങളിൽ ഇടതുപക്ഷത്തോടൊപ്പം പങ്കുചേരണമെന്ന് റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഎംഎസ് -എകെജി അനുസ്മരണ പരിപാടികളിൽ അവതരിപ്പിച്ച അനുസ്മരണ പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
ബത്ത ക്ലാസിക് ഓഡിറ്റൊറിയത്തില്‍ കേളി മുഖ്യരക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ സതീഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതം ആശംസിച്ചു. കേളി പ്രസിഡണ്ട് ദയാനന്ദന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗം ബി.പി രാജീവന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഷീദ് മേലേതില്‍, കേന്ദ്ര സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍.സുബ്രഹ്മണ്യന്‍, കുടുംബ വേദി സെക്രട്ടറി സീബ അനിരുദ്ധന്‍, ദസ്തക്കീര്‍ എന്നിവര്‍ സംസാരിച്ചു.