ചെല്ലപ്പന് കേളി കലാസാംസ്കാരിക വേദിയുടെ ആദരം

New Update

റിയാദ്:27 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന നാണു ആചാരി ചെല്ലപ്പന് കേളി കലാസാംസ്കാരിക വേദിയുടെ ആദരം. കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സമിതി അംഗം, ഏരിയ നിർവാഹക സമിതി അംഗം, യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള ചെല്ലപ്പൻ നിലവിൽ അരേഷ് യൂണിറ്റ് ട്രഷററുടെ ചുമതല വഹിച്ചു വരികയായിരുന്നു.

Advertisment

publive-image

കേളി സംഘടിപ്പിക്കുന്ന എല്ലാ കലാസാംസ്‌കാരിക പരിപാടികളുടെയും അരങ്ങുകൾ അണിയിച്ചൊരുക്കുന്നതിൽ ചെല്ലപ്പന്റെ സംഭാവന വലുതാണ്. ചെല്ലപ്പന്റെ നേതൃത്വത്തിൽ തന്നെ ആയിരുന്നു 2014ലെ കേളി സ്കൂൾ യുവജനോത്സവത്തിനായി റിയാദിലെ ആദ്യ ഓപ്പൺ എയർ സ്റ്റേജും ഒരുക്കിയത്.

തൊഴിൽ രഹിതരായ നിരവധി പ്രവാസികൾക്ക് തൊഴിൽ തരപ്പെടുത്തി കൊടുക്കുന്നതിനും, നിതാഖാത്ത് വേളയിൽ, മതിയായ രേഖകൾ ഇല്ലാത്ത പ്രവാസികൾക്ക് എക്സിറ്റ് കിട്ടി നാടണയുന്നതുവരെയുള്ള സമയങ്ങളിൽ ആവശ്യമായ താമസ സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിലും നേതൃത്വപരമായ പങ്കു വഹിച്ചു.

അൽ അരേഷ് പ്ലേ ഗ്രൗണ്ട് ഫാക്ടറി എന്ന സ്ഥാപനത്തിലെ ഫോർമാനായി ജോലി ചെയ്തുവരികയായിരുന്ന ചെല്ലപ്പൻ കൊല്ലം ആശ്രാമം സ്വദേശിയാണ്. 2004ൽ കേളി അരേഷ് യൂണിറ്റ് രൂപീകരണം മുതൽ കേളി അംഗമാണ്. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരേഷ് യൂണിറ്റ് പരിധിയിൽ നടന്ന ചടങ്ങിൽ കേളിയുടെ ഉപഹാരം ന്യൂ സനയ്യ ഏരിയ സെക്രട്ടറി ബേബിക്കുട്ടി കൈമാറി.

ആദരിക്കൽ ചടങ്ങിൽ കേളി ട്രഷറർ വർഗ്ഗീസ്, സനയ്യ രക്ഷാധികാരി സമിതി കൺവീനർ മനോഹരൻ, ഏരിയ പ്രസിഡന്റ് ഫൈസൽ മടവൂർ, അരേഷ് യൂണിറ്റ് സെക്രട്ടറി ഷിബു തോമസ്സ്, പ്രസിഡന്റ് ഷിബു, മറ്റു എക്സികുട്ടീവ് സമിതി അംഗങ്ങൾ, ചെല്ലപ്പന്റെ സഹപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് ചെല്ലപ്പൻ നന്ദി പറഞ്ഞു.

soudi news
Advertisment