കേളി കലാസാംസ്കാരിക വേദി നടപ്പിലാക്കുന്ന 'കേളിയിലൂടെ കേരളത്തിലേക്ക്' എന്ന സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുടെ ആദ്യഘട്ട ടിക്കറ്റ് വിതരണം ചെയ്തു

New Update

റിയാദ്: കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ പ്രവാസികളെ സഹായിക്കുന്നതിനായി കേളി കലാസാംസ്കാരിക വേദി നടപ്പിലാക്കുന്ന 'കേളിയിലൂടെ കേരളത്തിലേക്ക്' എന്ന സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുടെ ആദ്യഘട്ട വിതരണം നടന്നു.

Advertisment

publive-image

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബത്തയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിതരണ ചടങ്ങിൽ കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുധാകരൻ കല്യാശ്ശേരി, ടിആർ സുബ്രഹ്മണ്യൻ, ജോസഫ് ഷാജി, സുരേന്ദ്രൻ കൂട്ടായി, കേളി ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

കേളിയിലൂടെ കേരളത്തിലേക്ക് എന്ന പദ്ധതി പ്രകാരം നിർധനരായ 100 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുന്നതിനായാണ് കേളി തീരുമാനിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ വന്നിട്ടുള്ള അപേക്ഷകളിൽ നിന്നും അർഹരായ എക്സിറ്റ് അടിച്ചു കാലവധി അവസാനിക്കാറായ 17 പേർക്കാണ് ടിക്കറ്റ് വിതരണം ചെയ്തത്.

വിസിറ്റ് വിസയിൽ വന്ന് കോവിഡ്പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ മൂന്ന് അംഗങ്ങൾഅടങ്ങുന്ന രണ്ട് കുടുംബങ്ങളും ഒന്നാം ഘട്ടത്തിൽ നാട്ടിലേക്ക് തിരിക്കും.

വന്ദേ ഭാരത് മിഷൻ പ്രകാരമുള്ള ഫ്ലൈറ്റുകളിലാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളും ടിക്കറ്റ് ഗുണഭോക്താക്കളും പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗവും പദ്ധതിയുടെ ട്രഷററുമായ സുനിൽ സുകുമാരൻ നന്ദി പറഞ്ഞു.

soudi news
Advertisment