New Update
/sathyam/media/post_attachments/hsnFlrF9HqIc45F1RzEE.jpg)
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ, സുലൈ വെസ്റ്റ് യൂണിറ്റ് നിർവാഹക സമിതി അംഗം എം എസ് തമ്പിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
Advertisment
കഴിഞ്ഞ 25 വർഷമായി സുലൈയിലെ അത്താള കമ്പനിയിൽ പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്ന തമ്പി എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് .
യൂണിറ്റ് പരിധിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ലത്തീഫ് അധ്യക്ഷത വഹിച്ചു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ ചേർന്ന് കൈമാറി. ദാവൂദ് ഷാജി, ബാബു എന്നി സഹപ്രവർത്തകരും ആശംസകൾ നേർന്നു. യാത്രയയപ്പിന് തമ്പി നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us