കേളി സനയ്യ അറബൈന്‍ ഈസ്റ്റ് യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍
Tuesday, November 19, 2019

റിയാദ് : കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിന് ആവേശോജ്ജ്വല സമാപനം. സദ ഫോർ മെഡിക്കൽ എക്യുപ്മെന്റ്‌സ് വിന്നേഴ്‌സ് ട്രോഫിക്കും, ഇത്കാൻ അൽ ഓസ്‌ത്തുറ പ്ലാസ്റ്റിക്‌ വിന്നേഴ്‌സ് പ്രൈസ് മണിക്കും, അൽ വലീദ് എസ്റ്റാബ്ലിഷ്മെന്റ് റണ്ണേഴ്‌സ് ട്രോഫിക്കും, കെൽക്കോ ഗ്രൂപ്പ് ജി സെർട്‌സ് സിസ്റ്റം റണ്ണറപ്പ് പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണമെന്റിൽ റിയാദിലെ പ്രമുഖരായ എട്ട് ടീമുകൾ പങ്കെടുത്തു.

സമാപന ചടങ്ങ് സെബിൻ ഇഖ്ബാൽ ഉത്ഘാടനം ചെയ്യുന്നു.

അസീസിയ ലഹം മാർക്കറ്റിനടുത്തുള്ള ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ, അഞ്ച് വിക്കറ്റിന് KHCCയെ പരാജയപ്പെടുത്തി ABCC ജേതാക്കളായി. ഹിളർ, സുനീർ ബാബു എന്നിവർ ഫൈനൽ മൽസരം നിയന്ത്രിച്ചു.

സമാപന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഹാരിസ് മണ്ണാർക്കാട് അധ്യക്ഷതയും, കൺവീനർ നൗഷാദ് സ്വാഗതവും പറഞ്ഞു. കേളി സെക്രട്ടറിയേറ്റ് അംഗം സെബിൻ ഇഖ്ബാൽ ഉത്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുൽ ഗഫൂർ, വാസുദേവൻ വാഴക്കാട്, സുകേഷ്, ഹസ്സൻ പുന്നയൂർ, മെഹറൂഫ് പൊന്ന്യം, മത്സരങ്ങള്‍ സ്പോണ്സര്‍ ചെയ്ത സ്പോണ്സര്‍മാര്‍ എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിജയികളായ KHCC ടീം ട്രോഫിയുമായി.

വിജയികൾക്കുള്ള ട്രോഫി സെബിൻ ഇഖ്ബാലും, മെഡൽ വാസുദേവൻ വാഴക്കാടും, ക്യാഷ് അവാർഡ് സുകേഷും, റണ്ണറപ്പിനുള്ള ട്രോഫി ഹസ്സൻ പുന്നയൂരും, മെഡൽ വിജയനും, ക്യാഷ് അവാർഡ് വാസുദേവൻ കെയും നൽകി.കളിയിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ABCC യുടെ ഫുഹദിനുള്ള ട്രോഫി വിജയകുമാറും, വിവിധ കളികളിലെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ജമാൽ, നവാബ്, അൻവർ സാദത്ത് , റാസിഖ് എന്നിവർക്കുള്ള ട്രോഫികൾ യഥാക്രമം ഹരീഷ്, സജ്ജാദ്, പ്രദീപ്, ബാബു, ഷമീം, ഉമ്മർ എന്നിവരും വിതരണം ചെയ്തു. ഏരിയ കമ്മറ്റി അംഗം റഷീദ് ചടങ്ങിന് നന്ദി പറഞ്ഞു.

 

×