New Update
റിയാദ് : 29 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് കേളി കലാസാംസ്‌കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് അംഗം സി ഉമ്മറിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നസീമിലെ കാർ വർക്ക് ഷോപ്പിൽ പെയിന്റർ ആയി ജോലി ചെയ്തിരുന്ന ഉമ്മർ നിലമ്പൂർ ചുങ്കത്തറ സ്വദേശിയാണ്.
Advertisment
ഉമ്മറിന് യൂണിറ്റിന്റെ ഉപഹാരം സജീവ് കൈമാറുന്നു.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സജീവ് സ്വാഗതവും, രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ, ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, ഏരിയ ട്രഷറർ ഷാജി കെ.ഇ., രവീന്ദ്രനാഥൻ, ഗോപാല കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നും സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം ഉമ്മറിന് യൂണിറ്റ് സെക്രട്ടറി സജീവ് കൈമാറി. യാത്രയയപ്പിന് ഉമ്മർ നന്ദി പറഞ്ഞു.