തിരുവനന്തപുരം : വിവാഹാഭ്യർഥന നിരസിച്ചതിന് നെടുമങ്ങാട്ട് സൂര്യഗായത്രിയെന്ന ഇരുപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചത്. എന്നാൽ വിധിയിൽ ഒട്ടും തൃപ്തയല്ലെന്ന് സൂര്യഗായത്രിയുടെ അമ്മ വ​ത്സ​ല പ്രതികരിച്ചു. അവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണമെന്നും അത് കൺമുന്നിൽ കാണണമെന്നും വൈകാരികമായി പ്രതികരിച്ചു.
കേസിലെ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷയും 20 വർഷം കഠിനതടവും ആറു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു ഉത്തരവിട്ടതിന് പിന്നാലെയാണ് മാതാവിന്റെ പ്രതികരണം ഉണ്ടായത്. കൊലപാതക ശ്രമം തടുക്കാൻ ശ്രമിക്കുന്നതി​നിടെ ഇവർക്കും കുത്തേറ്റിരുന്നു.
ഇവന് ജീവപര്യന്തം കൊടുത്താൽ പോരാ. ജീവപര്യന്തം കൊടുത്ത് ഇവന് ആഹാരവും നൽകി ജയിലിലിട്ടാൽ പോരാ. ഇവനെ ഒന്നുകിൽ വെടിവെച്ചു കൊല്ലണം. അല്ലെങ്കിൽ തൂക്കിക്കൊല്ലണം. ഞാൻ മരിക്കുന്നതിന് മുമ്പെ ഇതിൽ ഏതെങ്കിലും ഒന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ ശിക്ഷയിൽ ഞാൻ തൃപ്തയല്ല. എന്റെ മുന്നിൽ ഇവനെ വെട്ടിയോ തൂക്കിയോ കൊല്ലുന്നത് എനിക്ക് കാണണം. ഇവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണമെന്നും ആഗ്രഹമുണ്ട്. അത് കൺമുന്നിൽ കാണണം. എനിക്ക് മറ്റാരും ആശ്രയമില്ല. എന്റെ പൊന്നുമോളുടെ ആശ്രയത്തിലാണ് ഞാൻ ജീവിച്ചിരുന്നത്. എന്തൊക്കെ തരാമെന്ന് പറഞ്ഞാലും എന്റെ പൊന്നുമോൾ മനസ്സിൽനിന്ന് മായത്തുമില്ല, മറക്കാൻ എനിക്കു കഴിയത്തുമില്ല എന്നായിരുന്നു അമ്മയുടെ പ്രതികരണം.
2021 ആ​ഗ​സ്റ്റ്​ 30ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സൂ​ര്യ​ഗാ​യ​ത്രി​യും മാ​താ​പി​താ​ക്ക​ളും വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ​ത്തി പ്ര​തി​യു​ടെ ആ​ക്ര​മ​ണം. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​രാ​ണ് സൂ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ. വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന അ​രു​ണ്‍ സൂ​ര്യ​യെ ത​ല​ങ്ങും വി​ല​ങ്ങും കു​ത്തു​ക​യാ​യി​രു​ന്നു. മ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വ്​ വ​ത്സ​ല​യെ​യും കു​ത്തി. സൂ​ര്യ​യു​ടെ പി​താ​വി​ന്‍റെ നി​ല​വി​ളി ഉ​യ​ര്‍ന്ന​തോ​ടെ അ​രു​ണ്‍ ഓ​ടി ടെ​റ​സി​ൽ ഒ​ളി​ക്കാ​ൻ ശ്ര​മി​ച്ചു. അ​വി​ടെ​നി​ന്നാ​ണ്​ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. സൂ​ര്യ​ഗാ​യ​ത്രി​യെ വി​വാ​ഹം ചെ​യ്ത് ന​ല്‍കാ​ത്ത വി​രോ​ധ​മാ​ണ് പ്ര​തി​യെ കൊ​ല​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ്​ കേ​സ്.