കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവാദിത്തമില്ലെന്ന വാദവുമായി സര്‍ക്കാര്‍ കോടതിയിൽ. വിശദീകരണം ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ

author-image
Gaana
New Update

കൊച്ചി: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവാദിത്തമില്ലെന്ന വാദവുമായി സര്‍ക്കാര്‍ കോടതിയിൽ. ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം.

Advertisment

publive-image

കോര്‍പ്പറേഷന്‍ കാര്യക്ഷമമാക്കാന്‍ പരിഷ്‌ക്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാന്‍ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് കെഎസ്‌ആര്‍ടിസി. കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷന് കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച്‌ ജോലിക്കെത്തിയ വനിതാ കണ്ടക്ടര്‍ക്ക് എതിരെ കെഎസ്‌ആര്‍ടിസി നടപടി സ്വീകരിച്ചു. വൈക്കം ഡിപ്പോയിലെ അഖില എസ് നായരെ ആണ് പാലായിലേക്ക് സ്ഥലംമാറ്റിയത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കെഎസ്‌ആര്‍ടിസിയുടെ നിലപാട്.

Advertisment