അകമ്പടി വാഹനമില്ലാതെ പിണറായിയിലെ വസതിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍; സംഭവം അകമ്പടി വാഹനം തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ കുടുങ്ങിയതിനെ തുടർന്ന്

author-image
Gaana
New Update

അകമ്പടി വാഹനമില്ലാതെ പിണറായിയിലെ വസതിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.  അകമ്പടി വാഹനം തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ കുടുങ്ങിയതിനെ തുടർന്നായിരുന്നു ഇത്. എറണാകുളത്തുനിന്ന് മാവേലി എക്‌സ്പ്രസില്‍ പുലര്‍ച്ചെ 4.46ന് തലശ്ശേരിയില്‍ എത്തിയശേഷം പിണറായിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം ഉണ്ടായത്.

Advertisment

publive-image

മുഖ്യമന്ത്രിയുടെ വിഐപി സുരക്ഷാ വാഹനം കടന്നുപോയശേഷം പിന്നാലെയെത്തിയ ജില്ലാ ആശുപത്രിയുടെ ആംബുലന്‍സ് തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ കുടുങ്ങിയിരുന്നു.

ഇതോടെ മറ്റ് അകമ്പടി വാഹനങ്ങളും കുടുങ്ങി. ഒടുവില്‍ ആംബുലന്‍സിന്റെ ടയറിന്റെ കാറ്റഴിച്ചാണ് വാഹനം മുന്‍പോട്ട് എടുത്തത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയടക്കം മറ്റു അകമ്പടി വാഹനങ്ങള്‍ മുഖ്യമന്ത്രി വീട്ടിലെത്തിയശേഷം രണ്ടു മിനുട്ട് കഴിഞ്ഞാണ് എത്തിയത്.

Advertisment