പാലക്കാട് : കേരള വനം വന്യജീവി വകുപ്പും, കാട്ടുതീ പ്രതിരോധ വാട്സ്ആപ് കൂട്ടായ്മയും, പാലക്കാട് ട്രോമാകെയർ സൊസൈറ്റിയുടെയും സഹകരണത്തോടുകൂടി പാലക്കാട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ മുൻ കൈ എടുത്ത് , കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരങ്ങളിൽ കുടിവെള്ളത്തട്ടുകൾ സ്ഥാപിക്കുകയും, ഇതിനോട് അനുബന്ധിച്ച് വനം വന്യജീവി ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു.
/sathyam/media/post_attachments/26Bc2zbXWkX75io9rRyo.jpg)
ചടങ്ങ് ബജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ വിജയശങ്കർ സ്വാഗതം ചെയ്തു. ജില്ലാ ഓഫീസർ ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പാലക്കാട് സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീകുമാർ സാർ ഉദ്ഘാടനം ചെയ്തു. പക്ഷികൾക്കുള്ള കുടിവെള്ളം തട്ട്
പാലക്കാട് KSRTC ജില്ലാ ഓഫീസർ ശ്രീ.ജയകുമാർ സ്ഥാപിച്ചു കരുതൽ പ്രോജെക്ട് ഹെഡ് ഉണ്ണി വരദം മുഖ്യ പ്രഭാഷണം നടത്തി.
കാട്ടുതീ ഗ്രൂപ്പിന്റെ പ്രവർത്തകരായ സേതുമാധവൻ,സജിത് മുതലമട എന്നിവർ ആശംസകൾ നേർന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മനോജ്, ' അരുൺ എന്നിവർ സംസാരിച്ചു. കാട്ടുതീ പ്രതിരോധ വാട്ട്സ് ആപ് കൂട്ടായ്മ അഡ്മിൻ വർഗ്ഗീസ് വാഴയിൽ നന്ദി പറഞ്ഞു.