വ്യവസായ പരിശീലന വകുപ്പിലെ പ്ലംബര്‍ തസ്തികയിലേക്ക് നടത്തിയ പിഎസ്‌സി പരീക്ഷ റദ്ദാക്കി; പരീക്ഷ മാറ്റിയത് പരീക്ഷയില്‍ ഉപയോഗിച്ച ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഗൈഡില്‍ നിന്ന് പകര്‍ത്തിയവയാണെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ

author-image
Gaana
New Update

വ്യവസായ പരിശീലന വകുപ്പിലെ പ്ലംബര്‍ തസ്തികയിലേക്ക് നടത്തിയ പിഎസ്‌സി പരീക്ഷ റദ്ദാക്കി.

Advertisment

publive-image

പരീക്ഷയില്‍ ഉപയോഗിച്ച ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഗൈഡില്‍ നിന്ന് പകര്‍ത്തിയവയാണെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. മാര്‍ച്ച് നാലിന് നടത്തിയ പരീക്ഷയാണ് പിഎസ്‌സി റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

2021 സെപ്റ്റംബറിലാണ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഥവാ പ്ലംബര്‍ ഒഴിവുകളിലേക്ക് പിഎസ്‌സി വിജ്ഞാപനം ഇറക്കിയത്.

22,000 ത്തിലധികം പേര്‍ തസ്തികയിലേക്ക് അപേക്ഷിക്കുകയും മാര്‍ച്ച് നാലിന് പരീക്ഷ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചോദ്യങ്ങളില്‍ ഭൂരിഭാഗവും പുസ്തകത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

Advertisment