അവണൂരിൽ രക്തം ഛർദ്ദിച്ച്  അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ ആയുർവേദ ഡോക്ടറായ മകൻ അറസ്റ്റിൽ; അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ്  കൊലപാതകത്തിന് പിന്നിലെന്ന് മകന്റെ കുറ്റസമ്മതം

author-image
Gaana
New Update

തൃശൂർ: അവണൂരിൽ രക്തം ഛർദ്ദിച്ച്  അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ ആയുർവേദ ഡോക്ടറായ മകൻ അറസ്റ്റിൽ. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ്  കൊലപാതകത്തിന് പിന്നാലെന്ന് മകൻ കുറ്റസമ്മതം നടത്തി.

Advertisment

publive-image

ആയുർവേദ ഡോക്ടറായ മയൂരനാഥനാണ് (25) അറസ്റ്റിലായത്. കടലക്കറിയിലാണ് വിഷം ചേർത്തത്. വിഷ വസ്തുക്കൾ ഓൺലൈനിൽ വരുത്തി വിഷം സ്വയം നിർമ്മിച്ചതാണെന്നും മയൂരനാഥൻ മൊഴി നൽകിയിട്ടുണ്ട്.

12 വർഷം മുൻപ് മയൂരനാഥന്റെ അമ്മ ആത്മഹത്യചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മയൂരനാഥന്റെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത്.

അതേസമയം വിഷാംശം ഏതാണെന്ന് കണ്ടെത്താൻ പോസ്റ്റ്മോർട്ടത്തിൽ കഴിഞ്ഞില്ല. ആന്തരിക അവയവങ്ങളുടെ സാംപിൾ പരിശോധനക്കായി ലാബുകളിലേക്ക് അയച്ചു.

മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലി കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്.  അവനൂർ സ്വദേശിയായ ശശീന്ദ്രന്റെ ഉള്ളിൽ ചെന്ന വിഷാംശം ഏതെന്ന് വിശദപരിശോധനയിലേ വ്യക്തമാകൂ എന്നാണ് ഫോറൻസിക് സർജൻ പൊലീസിനെ അറിയിച്ചത്.

Advertisment