മുളക്കുഴയ്ക്ക് സമീപം കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞു ആശുപത്രിയിൽ

author-image
Gaana
New Update

ചെങ്ങന്നൂർ : മുളക്കുഴയ്ക്ക് സമീപം കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Advertisment

publive-image

ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ജീവനുണ്ട്.അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതിയറിയിച്ചത് അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്.

അമിത രക്ത സ്രാവത്തോടെ ഒരു യുവതി ആദ്യം ആശുപത്രിയിലെത്തി. വീട്ടില്‍വെച്ച് പ്രസവിച്ചെന്നും കുഞ്ഞിനെ കുളിമുറിയില് ഉപേക്ഷിച്ചെന്നും അറിയിച്ചു. കുഞ്ഞ് മരിച്ചെന്നും യുവതി പറഞ്ഞു.

തുടര്‍ന്ന് ആശുപത്രിയധികൃതർ പൊലീസില്‍ അറിയിച്ചു. പൊലീസില്‍ ഉടൻ മുളക്കുഴയിലെ വീട്ടിലെത്തി. ബക്കറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്.

കൊണ്ടുപോകും വഴി കുഞ്ഞ് അനങ്ങുന്നത് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് തൊട്ടടുത്ത് ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതി.

crime baby
Advertisment