യൂട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; യൂട്യൂബ് ചാനല്‍ അവതാരകയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്

author-image
Gaana
New Update

കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയില്‍ പീച്ചി ഡാമിന് സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിതിന്‍ പോള്‍സണ്‍ (33) ആണ് ഹില്‍പാലസ് പൊലീസിന്റെ പിടിയിലായത്.

Advertisment

publive-image

കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനല്‍ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.

കൊച്ചിലെ ഒരു സ്വകാര്യ ടെലികോം കമ്ബനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലിചെയ്യുന്ന പ്രതി ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത് തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി തൃപ്പൂണിത്തുറയില്‍ ഒരു ഫ്‌ലാറ്റില്‍ എത്തിച്ച്‌ പിഡിപ്പിക്കുകയും പിഡന ശേഷം യുവതിയുടെ കാറുമായി കടന്നുകളയുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച വിവരമറിഞ്ഞ പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

 

Advertisment