വിഷു പ്രമാണിച്ച്‌ രണ്ട് മാസത്തേക്കുള്ള ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്‌ നല്‍കാനൊരുങ്ങി സര്‍ക്കാര്‍; തുക വിതരണം ചെയ്യുക ഏപ്രില്‍ 10 മുതല്‍ എന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

author-image
Gaana
New Update

തിരുവനന്തപുരം: വിഷു പ്രമാണിച്ച്‌ രണ്ട് മാസത്തേക്കുള്ള ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്‌ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഏപ്രില്‍ 10 മുതല്‍ തുക വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

Advertisment

publive-image

സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ പെന്‍ഷന്‍ തുകയായ 3,200 രൂപ ഒരുമിച്ച്‌ നല്‍കുന്നത് വിഷുക്കൈനീട്ടമായി ആണെന്നും മന്ത്രി അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 1,871 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.

Advertisment