ചെങ്ങന്നൂര്‍: നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. മുളക്കുഴയിലാണ് നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പൊലീസാണ് സ്ഥലത്തെത്തി കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
/sathyam/media/post_attachments/ir2sIswAf0CMloH6ZIXS.jpg)
അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി പറഞ്ഞത് അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. ആശുപത്രിയിലെത്തിയ യുവതി വീട്ടില്‍ വെച്ച് പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചെന്നും ജീവനക്കാരോട് പറഞ്ഞു. കുഞ്ഞിനെ വീട്ടിലെ കുളിമുറിയല്‍ ഉപേക്ഷിച്ചെന്നും യുവതി അറിയിച്ചു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസ് മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോളാണ് ബക്കറ്റില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കൊണ്ടുപോകുന്നതിനിടെയാണ് അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തൊട്ടടുത്തുളള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി.