New Update
സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയർന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും സ്വർണ്ണവില ഉയരാനുള്ള കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2021 ഡോളറായി. ഈ നില തുടർന്നാൽ സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിലേക്ക് കുതിക്കും.
Advertisment
ഇന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില പവന് 45000 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നലെ 480 രൂപ ഉയർന്നിരുന്നു. ഇന്ന് 760 രൂപയും ഉയർന്നതോടെ രണ്ട് ദിവസംകൊണ്ട് വർധിച്ചത് 1240 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 95 രൂപ ഉയർന്നു. ഇന്നലെ 60 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 90 രൂപ ഉയർന്നു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണി വില 4685 രൂപയാണ്.