മൂന്നുദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് എലത്തൂർ തീവണ്ടി തീവയ്പ്പ് കേസിലെ മുഖ്യപ്രതി ഷാരുഖ് സെയ്ഫി പിടിയിലാകുന്നത്;ആരാണ് ഷാരുഖ് സെയ്ഫി ? എങ്ങനെ ആണ് പോലീസ് ഇയാളെ കണ്ടെത്തിയത്? കൂടുതൽ അറിയാം

author-image
Gaana
New Update

മൂന്നുദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് എലത്തൂർ തീവണ്ടി തീവയ്പ്പ് കേസിലെ മുഖ്യപ്രതി ഷാരുഖ് സെയ്ഫി പിടിയിലാകുന്നത്. ആരാണ് ഷാരുഖ് സെയ്ഫി ? എന്തിന് ഈ ക്രൂരക്യത്യം ചെയ്തുവെന്ന് ഒരുവട്ടമെങ്കിലും ചോദിക്കാത്തവരായി ആരുമുണ്ടാവില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.

Advertisment

publive-image

എലത്തൂർ റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെടുത്തു. ബാഗിൽ ടീ ഷർട്ട്, മൊബൈൽ ഫോൺ, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഡയറി, ടീ ഷർട്ട്, പെട്രോൾ അടങ്ങിയ കുപ്പി എന്നിവ കണ്ടെടുത്തു.ഒരു പുസ്തകവും കണ്ടെടുത്തിരുന്നു. ഷാറുക് സെയ്ഫ് കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തിൽ ഓരോ ദിവസവും എപ്പോൾ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്.

പ്രതിയെ ഇനിയും കണ്ടാലറിയാമെന്ന യാത്രക്കാരൻ റാസിഖിന്റെ മൊഴിയാണ് പ്രതിയുടെ രേഖാചിത്രം തയാറാക്കാൻ പൊലീസിനെ സഹായിച്ചത്. തുടർന്ന് തയാറാക്കിയ രേഖാചിത്രമുപയോഗിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. പ്രതി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് മറ്റ് യാത്രക്കാരുടെ മൊഴികളിൽ നിന്ന് പൊലീസിന് സൂചന ലഭിച്ചു.

പൊലീസിന് ലഭിച്ച സൂചനകൾ വിരൽ ചൂണ്ടിയത് ഷാരുഖ് സെയ്ഫി എന്ന നോയ്ഡ സ്വദേശിയിലേക്കായിരുന്നു. തുടർന്ന് ദീർഘദൂരം ട്രെയിൻ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലേയും റെയിൽവേ പൊലീസിന് അന്വേഷണ സംഘം പ്രതിയെ കുറിച്ചുള്ള വിവരം നൽകി. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് ഷാരുഖ് സെയ്ഫി. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെല്ലാം ഷാരുഖ് സജീവമാണ്. ഇവിടെ നിന്ന് ശേഖരിച്ച ഫോട്ടോയും മൊബൈൽ നമ്പറും സ്ഥിരീകരിച്ച്, വിവിധ സംസ്ഥാന ഏജൻസികൾക്ക് കൈമാറി.

പ്രതി ഷാറുഖ് സെയ്ഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയായിരുന്നു. ഷാറുഖ് സെയ്ഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാർ വിവരം നൽകിയിരുന്നു. തുടർന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. അതിൽ ഒരു ഫോൺ സ്വിച്ച് ഓൺ ആയത് നിർണ്ണായകമായി. തുടർന്ന് ഫോണിന്റെ ലൊക്കേഷൻ സഹിതം മഹാരാഷ്ട്ര എടിഎസിനെ ഐബി അറിയിച്ചു. തുടർന്ന് പൊലീസ് സംഘം രത്‌നഗിരിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് പരുക്കേറ്റ ഒരാൾ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തി ഇയാളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഖേദിൽ വച്ച് ട്രെയിനിൽ നിന്ന് താഴേക്ക് ചാടിയാണ് ഷാരുഖിന് പരുക്കേറ്റത്. ചിലർ ഇയാളെ കണ്ടെത്തുകയും 102ൽ വിളിച്ച് ആംബുലൻസ് എത്തിക്കുകയും ചെയ്തു. തുടർന്ന് രത്നഗിരിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഡൽഹി എൻസിആർ നിവാസിയാണ് ഷാരുഖ് സെയ്ഫി.

Advertisment