തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസിലെ പ്രതിക്കു രേഖാചിത്രവുമായി സാമ്യമൊന്നുമില്ലെന്ന വിമര്‍ശനത്തിനു മറുപടിയുമായി കേരള പൊലീസ് രംഗത്ത് . മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വച്ചു പിടിയിലായ പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്ന ഉടനെ ഇയാള്‍ക്കു രേഖാചിത്രവുമായി സാമ്യമൊന്നുമില്ലെന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
/sathyam/media/post_attachments/lmjvxzgXH5dB02wUauJR.jpg)
പ്രതിയെ നേരിട്ടു കണ്ടു വരയ്ക്കുന്നതല്ല രേഖാ ചിത്രമെന്ന് പൊലീസ് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാവുന്ന പരിഭ്രാന്തിയില്‍, ദൃക്‌സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്ന മാനസിക അവസ്ഥയില്‍ ആവണമെന്നും ഇല്ലെന്ന് പൊലിസ് പറഞ്ഞു
ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ ട്രോളുകള്‍ ഉണ്ടായിരുന്നു . പ്രതിയെ പിടികൂടിയ വിവരം സ്ഥിരീകരിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വിഡിയോ ഷെയര്‍ ചെയ്ത പോസ്റ്റിനു താഴെയും ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ നിറഞ്ഞപ്പോഴാണ് പൊലീസ് വിശദീകരണവുമായി രംഗത്തുവന്നത്.