അസുഖ ബാധിതനായി കഴിയുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇപ്പോൾ മോഹൻലാലുമായി വീഡിയോ കോളിൽ ഉമ്മൻചാണ്ടി സംസാരിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്.
/sathyam/media/post_attachments/9kIrASvoPOb8vMAumgFU.jpg)
ബെംഗളൂരുവിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുമായി മോഹൻലാൽ വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബെംഗളൂരുവിലേക്ക് പോവുന്നത്.
അർബുദ രോഗബാധിതനാണ് ഉമ്മൻചാണ്ടി. അതേസമയം ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്നാണ് ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്.