തിരുവനന്തപുരം: കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസ് അംഗത്വം രാജി വെച്ച് ബിജെപിയില്‍ അംഗത്വമെടുത്ത വാർത്തയ്ക്ക് പിന്നിലാണ് എ കെ ആന്‍റണിയുടെ പ്രതികരണം.
/sathyam/media/post_attachments/Gs2yiVYD0mpZTcl7W2gp.jpg)
എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ഇന്നാണ് ബിജെപിയില്‍ ചേർന്നത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം വൈകീട്ട് 5.50 ന് കെപിസിസി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്ന്
എ കെ ആന്‍റണി അറിയിച്ചിട്ടുണ്ട്.